തിരുവനന്തപുരം: എകെജി സെന്ററില്‍ നടന്ന ഇടതുമുന്നണി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും കേക്ക് മുറിച്ച് ആഘോഷിച്ച സംഭവത്തില്‍ പരാതി. തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് എം മുനീറാണ് ഡിജിപിക്ക് ഇതുസംബന്ധിച്ച പരാതി നല്‍കിയത്.
എ.കെ.ജി സെന്ററില്‍ ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലായിരുന്നു ആഘോഷം. ജില്ലാ കളക്ടര്‍ പുറത്തിറക്കിയ ട്രിപ്പിള്‍ ലോക്ഡൗണ്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. അനാവശ്യമായി പുറത്തിറങ്ങരുതെന്ന നിര്‍ദേശങ്ങളുടെ ലംഘനമാണ് നേതാക്കളുടെ കൂട്ടംകൂടലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
















