മലപ്പുറം: മലപ്പുറം പുറത്തൂരില്‍ വെന്റിലേറ്റര്‍ സൗകര്യം കിട്ടാതെ കോവിഡ് രോഗി മരിച്ചു. പുറത്തൂര്‍ സ്വദേശി ഫാത്തിമയാണ് മരിച്ചത്. 80 വയസായിരുന്നു.
വെന്റിലേറ്റര്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണമെന്ന് ആശുപത്രി അധിതൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ സമൂഹമാധ്യമങ്ങളിലും വെന്റിലേറ്റര്‍ സൗകര്യത്തെക്കുറിച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ വെന്റിലേറ്റര്‍ സൗകര്യം കിട്ടിയില്ല. തുടര്‍ന്ന് ഇന്നലെ രാത്രി നില വഷളാവുകയും പിന്നാലെ രോഗി മരിക്കുകയുമായിരുന്നുവെന്നും വളാഞ്ചേരി സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ മുജീബ് റഹ്മാന് പറഞ്ഞു.
















