തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ 21 മന്ത്രിമാരായിരിക്കും ഉണ്ടാകുകയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്. സിപിഎമ്മിന് 12 അംഗങ്ങളും സിപിഐക്ക് നാലും കേരളാ കോണ്‍ഗ്രസിനും ജെഡിഎസിനും എന്‍സിപിക്കും ഒരോ മന്ത്രിസ്ഥാനങ്ങളുമാണ് നല്‍കുക. പിന്നീട് രണ്ട് സ്ഥാനങ്ങളില്‍ മുന്നണിയിലെ ഘടകക്ഷികള്‍ രണ്ടരവര്‍ഷം വീതം പങ്കിടും.
ആദ്യഘട്ടത്തില്‍ ജനാധിപത്യ കോണ്‍ഗ്രസ് ഐഎന്‍എല്‍ പ്രതിനിധികള്‍ മന്ത്രിമാരാകും. രണ്ടരവര്‍ഷത്തിന് ശേഷം കേരളാ കോണ്‍ഗ്രസ് ബി, കോണ്‍ഗ്രസ് എസ് പാര്‍ട്ടി പ്രതിനിധികള്‍ മന്ത്രിമാരാകും. അതിനിടെ, സ്പീക്കര്‍ സിപിഎമ്മിനും ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം സിപിഐക്കും ആയിരിക്കുമെന്ന കാര്യത്തില്‍ യോഗത്തില്‍ ധാരണയായെന്ന് എ വിജയരാഘവന് പറഞ്ഞു. എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സിപിഎം മന്ത്രിമാരുടെ പേരുകളില്‍ അന്തിമ തീരുമാനം എടുക്കും.
അതേസമയം, കോവിഡ് നിയന്ത്രങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പരമാവധി ആളെ കുറച്ച് സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എ വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.















