മസ്‌കത്ത്: ഒമാനിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച മൂന്ന് പ്രവാസികള്‍ അറസ്റ്റില്‍. കോസ്റ്റ് ഗാര്‍ഡ് പൊലീസിന്റെ സഹകരണത്തോടെ ലഹരിമരുന്ന് വിരുദ്ധ വിഭാഗമാണ് ഇവരെ പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും ക്രിസ്റ്റല്‍ രൂപത്തിലുള്ള മയക്കുമരുന്നും ഹാഷിഷും പിടിച്ചെടുത്തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.അറസ്റ്റിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയതായി റോയല്‍ ഒമാന്‍ പൊലീസ് ഓണ്‍ലൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
















