പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പി.എം കെയർ ഫണ്ടിൽ നിന്നും രാജ്യത്ത് വിതരണം ചെയ്ത വെന്റിലേറ്ററുകളും നരേന്ദ്ര മോദിയും തമ്മിൽ ധാരാളം സമാനതകളുണ്ടെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രണ്ടും സ്വന്തം ജോലി കൃത്യമായി ചെയ്യുന്നില്ല. പി.ആർ വർക്ക് മാത്രമേ കാര്യമായി നടക്കുന്നുള്ളുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി എം കെയർ ഫണ്ടുപയോഗിച്ച് വാങ്ങിയ വെന്റിലേറ്ററുകളിൽ പലതും സർക്കാർ ആശുപത്രികളിൽ ഉപയോഗശൂന്യമായി കിടക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.
There’s a lot common between PMCares ventilator and the PM himself:
– too much false PR
– don’t do their respective jobs
– nowhere in sight when needed!— Rahul Gandhi (@RahulGandhi)
May 17, 2021















