ത്രിപ്പിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികളെ അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ എത്തിക്കണമെന്ന് കെജിഎംഒഎ. ആരോഗ്യ പ്രവർത്തകർക്ക് ജോലിക്ക് എത്തുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കണമെന്നും ആവശ്യപ്പെട്ടു.
ഇട റോഡുകളും അടച്ചിട്ട സാഹചര്യത്തിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്നവർക്ക് ശ്വാസം മുട്ടൽ ഉൾപ്പെടെയുള്ളവ ഉണ്ടാകുമ്പോൾ ഇവരെ ആശുപത്രിയിലിലേക്ക് മാറ്റാൻ സാധിക്കില്ല. ഗർഭിണികൾ മറ്റു ഗുരുതര രോഗവസ്ഥയിൽ ഉള്ളവരെയും ആശുപത്രിയിൽ എത്തിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നു. ഈ സാഹചര്യത്തിൽ അധികാരികൾ ഇടപെടണമെന്നും കെജിഎംഒഎ പറയുന്നു.
















