ട്രിപ്പിള്‍ ലോക്ഡൗണ്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്ന് തിരുവനന്തപുരം ജില്ലാ കളക്ടരുടെ അറിയിപ്പ് . ജനങ്ങള്‍ അടുത്തുള്ള കടകളില്‍ നിന്ന് മാത്രം സാധനങ്ങള്‍ വാങ്ങാന്‍ ശ്രമിക്കണമെന്നും അടിയന്തര ആവശ്യങ്ങൾക്ക് ജില്ലാ ഭരണകൂടം കൂടെയുണ്ടെന്നും കളക്ടര്‍ പറഞ്ഞു.
ജില്ലയില്‍ ഇപ്പോഴും കൊവിഡ് വ്യാപനം ഗുരുതരമാണ്. ഒമ്പത് ദിവസത്തെ ലോക് ഡൗണ്‍ കൊണ്ട് ചെറിയ തോതില്‍ നില മെച്ചപ്പെടുത്തി. സ്ഥിതി ഗുരുതരമാവുന്ന സി വിഭാഗം കേസുകള്‍ ജില്ലയില്‍ ഇപ്പോഴും കൂടുതലാണ്. അതിനാല്‍ സംസ്ഥാന അതിര്‍ത്തികളില്‍ നേരത്തെയുള്ള നിയന്ത്രണങ്ങള്‍ അതേ പടി തുടരും. ജനങ്ങള്‍ ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.
















