ന്യൂഡൽഹി: ഇസ്രായേൽ- ഫലസ്തീൻ സംഘർഷം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് യു.എൻ രക്ഷാസമിതിയിൽ ആവശ്യപ്പെട്ട് ഇന്ത്യ. ജറൂസലമിലും പരിസരങ്ങളിലും തത്സ്ഥിതി തുടരുകയും വേണമെന്ന് യു.എന്നിലെ ഇന്ത്യൻ സ്ഥിരാംഗവും അംബാസഡറുമായ ടി.എസ് തിരുമൂർത്തി അഭിപ്രായപ്പെട്ടു.
”കൂടുതൽ ഗുരുതരമാകുംമുമ്പ് അടിയന്തരമായി സംഘർഷം നിർത്തലാണ് ആവശ്യം. ഇരു വിഭാഗങ്ങളും ആത്മ നിയന്ത്രണം പാലിച്ച് ആക്രമണത്തിൽനിന്ന് വിട്ടുനിൽക്കണം. ജറൂസലമിലും പരിസരങ്ങളിലും തത്സ്ഥിതി തുടരുകയും വേണം’- ടി.എസ് തിരുമൂർത്തി പറഞ്ഞു.
ഗാസയിൽനിന്ന് റോക്കറ്റാക്രമണവും ഇസ്രായേലി ആക്രമണവും അവസാനിപ്പിക്കണമെന്നും ഇവ കടുത്ത ദുരിതമാണ് വിതക്കുന്നതെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.















