പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിന് കോൺഗ്രസ് നിയമസഭാകക്ഷി നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരും. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിലാകും യോഗം നടക്കുക. രമേശ് ചെന്നിത്തലയുടേയും വിഡി സതീശൻറെയും പേരുകൾ സജീവ ചർച്ചയിലുണ്ടെങ്കിലും ചെന്നിത്തല തുടരുന്നതിനോട് എ ഗ്രൂപ്പ് കടുത്ത വിയോജിപ്പ് പ്രകടിപ്പിക്കില്ലെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് ആരെന്നതിൽ ഹൈക്കമാൻഡ് ആകും അന്തിമ തീരുമാനം എടുക്കുക.
കേന്ദ്രനേതൃ പദവികൾ നൽകി രമേശ് ചെന്നിത്തലയെ ഡൽഹിയിലേക്ക് മാറ്റാൻ ആലോചനകൾ ശക്തമാണെങ്കിലും പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാനുളള നീക്കത്തിലാണ് ചെന്നിത്തല. എന്നാൽ സ്വന്തം ഗ്രൂപ്പിനുളളിൽ തന്നെ വിഡി സതീശനെ പ്രതിപക്ഷ നേതാവാക്കാനുള്ള ആവശ്യം ശക്തവുമാണ്. ഗ്രൂപ്പ് വ്യത്യാസമില്ലാതെ തലമുറമാറ്റം വേണമെന്ന് ആവശ്യപ്പെടുന്നവരും വിഡി സതീശൻറെ പേരാണ് പറയുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻറെ പേര് മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും പദവിക്കായി എ ഗ്രൂപ്പ് നിർബന്ധം പിടിക്കില്ലെന്നാണ് സൂച
















