പ്രശസ്ത സാഹിത്യകാരനായിരുന്ന യുഎ ഖാദറിൻ്റെ ഭാര്യ ഫാത്തിമ കോഴിക്കോട് നിര്യാതയായി. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
കഴിഞ്ഞ വർഷം ഡിസംബർ 12 ന് ഖാദർ മരണപ്പെട്ടതിനു ശേഷം ഫാത്തിമ കിടപ്പിലായിരുന്നു. തിക്കോടി മീത്തലെ പള്ളി കബർസ്ഥാനിൽ അടക്കം ചെയ്യും. മയ്യത്ത് നമസ്കാരം രാവിലെ 10.30ന് നടക്കും.
















