മലപ്പുറം ജില്ലയിൽ രോഗി വെന്റിലേറ്റർ കിട്ടാതെ മരിച്ചതായി പരാതി. പുറത്തൂർ സ്വദേശി ഫാത്തിമ്മ (63) യാണ് മരിച്ചത്. വളാഞ്ചേരിയിൽ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് മരണം. കോവിഡ് ബാധിതയായിരുന്നു ഇവർ.
മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ മൂന്ന് ദിവസം അന്വേഷിച്ചിട്ടും വെന്റിലേറ്റർ കിട്ടിയില്ല. സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ല. ഈ മാസം പത്താം തിയ്യതിയാണ് ഫാത്തിമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
















