ന്യൂഡൽഹി:കോവിഡ് വ്യാപനം രൂക്ഷമായതോടെ മാറ്റി വച്ച സി ബി എസ് ഇ 12 -ആം ക്ലാസ് പരീക്ഷ നടത്തിപ്പിന്റെ കാര്യത്തിൽ തീരുമാനം ഇന്ന് ഉണ്ടാകും.
കേന്ദ്ര വിദ്യാഭാസ മന്ത്രി രമേശ് പൊക്രിയാൽ ഇന്ന് വിളിച്ച് ഉന്നതതല യോഗത്തിൽ ഇത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.
സംസ്ഥാന വിദ്യാഭാസ വകുപ്പ് സെക്രെട്ടറിമാരും യോഗത്തിൽ പങ്കെടുക്കും. പരീക്ഷയുമായി മുന്നോട്ട് പോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്നാണ് വിദ്യാഭാസ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.
പരീക്ഷ റദ്ദാക്കിയാൽ മാർക്ക് നൽകുന്നതിനുള്ള മാനദണ്ഡം എന്തായിരിക്കുമെന്ന് യോഗം വിശദമായി ചർച്ച ചെയ്യും.
















