തിരുവനന്തപുരം : ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടന്ന നിബന്ധന സി.പി.ഐയില്‍ ശക്തമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായതിനാല്‍ മുന്‍മന്ത്രി ഇ ചന്ദ്രശേഖരന്‍ ഇത്തവണ മന്ത്രിസഭയില്‍ ഉണ്ടാകില്ല. സിപിഐക്ക് അനുവദിച്ച നാല് മന്ത്രിസ്ഥാനങ്ങളില്‍ എല്ലാവരും പുതുമുഖങ്ങളാകുമെന്ന് ഇതോടെ ഉറപ്പായി.
പി.പ്രസാദ്, കെ.രാജന്‍ എന്നിവര്‍ മന്ത്രിമാരാകാനാണ് സാദ്ധ്യത. കൊല്ലത്തു നിന്ന് പി.സുപാലോ ജെ. ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ.കെ.വിജയന്‍ മന്ത്രിയാകാനും സാദ്ധ്യതയുണ്ട്.
ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആയേക്കും. മന്ത്രിമാര്‍ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗണ്‍സിലില്‍ ഉണ്ടാകും.
















