കോട്ടയം : മന്ത്രി എം എം മണിയുടെ പൈലറ്റ് ഡ്യൂട്ടിക്ക്‌പോയ പോലീസ് ജീപ്പ് തലകീഴായി മറിഞ്ഞു. മൂന്നു പോലീസുകാര്‍ക്ക് പരിക്ക്. തൃക്കൊടിത്താനം സ്റ്റേഷനിലെ ജീപ്പാണ് മറിഞ്ഞത്.
ചങ്ങനാശേരി മാമ്മൂട്ടിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ പൈലറ്റ് ഡ്യൂട്ടിക്ക് പോകുമ്പോഴാണ് അപകടം. എസ്ഐ അടക്കം മൂന്നു പൊലീസുകാർ ആയിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് അപകടം സംഭവിച്ചത്.
നിയന്ത്രണം നഷ്ടമായ ജീപ്പ് തലകീഴായി മറിയുകയായിരുന്നു. നിസ്സാര പരിക്കേറ്റ ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു.
















