കവരത്തി: ലക്ഷദ്വീപ് ബോട്ടപകടത്തില്‍ കാണാതായ മത്സ്യത്തൊഴിലാളികളില്‍ എട്ടുപേരെ കണ്ടെത്തി. ബോട്ട് മുങ്ങിയതിനെ തുടര്‍ന്ന് ഇവര്‍ ദ്വീപിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് നീന്തി കയറുകയായിരുന്നു. കടമത്ത് ദ്വീപിലാണ് ഇവരെ കണ്ടെത്തിയത്. കോസ്റ്റ്ഗാര്‍ഡ് കപ്പലില്‍ ഇവരെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ട്.
അതേസമയം, ബോട്ടിലുണ്ടായിരുന്ന ഒരാളെ കുറിച്ച് ഇതുവരെ വിവരം ഒന്നും ലഭിച്ചിട്ടില്ലെന്ന് തീരസംരക്ഷണ സേന അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ശക്തമായ കാറ്റിനെയും മഴയെയും തുടര്‍ന്ന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട ആണ്ടവന്‍ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്‌നാട് നാഗപട്ടണം സ്വദേശികളായ ഏഴ് പേരും രണ്ട് ഉത്തരേന്ത്യക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്.
















