അബുദാബി: യുഎഇയില്‍ ഇന്ന് 1,251 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ രണ്ട് പേര്‍ രോഗം ബാധിച്ച് മരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ചികിത്സയിലായിരുന്ന 1,222 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 5,26,302 ആയി ഉയര്‍ന്നു.
ഇന്നലെ നടത്തിയ 1,03,918 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5,46,182 പേര്‍ക്ക് ഇതുവരെ യുഎഇയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,631 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവില്‍ 18,249 കോവിഡ് രോഗികള്‍ യുഎഇയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
















