മുംബൈ: ലീല ഗ്രൂപ് ഓഫ് ഹോട്ടല്‍സ് ചെയര്‍മാനായിരുന്ന സിപി കൃഷ്ണന്‍ നായരുടെ ഭാര്യ ലീല കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 90 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒന്നര മാസക്കാലമായി രോഗബാധിതയായി ചികിത്സയിലായിരുന്നു.
എന്‍എംസിസി മുന്‍ പ്രസിഡന്റ് പരേതനായ എ.കെ. നായരുടെ മകളാണ് ലീല. സിപി കൃഷ്ണന്‍ നായര്‍ക്ക് ഹോട്ടല്‍ ബിസിനസ് തുടങ്ങാന്‍ പ്രചോദനമായത് ഭാര്യയാ ലീലയായിരുന്നു. അതുകൊണ്ടുതന്നെയാണ് ഹോട്ടല്‍ സംഭരംഭത്തിന് അവരുടെ പേര് നല്‍കിയത്. സംസ്‌കാരം വൈകീട്ട് നടക്കും
















