ചെന്നൈ: തമിഴ് നടന് പവന്‍രാജ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശനിയാഴ്ച ചെന്നൈയില്‍വെച്ചായിരുന്നു അന്ത്യം. സംവിധായകന്‍ പൊന്‍ റാം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
വരുത്തപെടാത്ത വാലിഭ സംഘം, രജിനിമുരുകന്‍, സീമ രാജ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ താരം സിനിമയില്‍ അസിസ്റ്റന്റ് ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് താരത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട് കമന്റ് ചെയ്യുന്നത്.
#RIPPawnraj வருத்தப்படாத வாலிபர் சங்கம் ரஜினிமுருகன், போன்ற படங்களில் நடித்தவரும் எனது கோ டைரக்டருமான பவுன்ராஜ் ஹார்ட் அட்டாக்கில் இறந்து விட்டார் அவருக்கு ஆழ்ந்த இரக்கங்கள் pic.twitter.com/uxOdKTHp2z
— ponram (@ponramVVS)
May 15, 2021
















