ശ്രീനഗർ: കോവിഡ് വൈറസിനെ ഇല്ലാതാക്കാൻ യാഗം നടത്തി ബി ജെ പി നേതാവ്. ജമ്മു കാശ്മീർ വൈസ് പ്രസിഡന്റ് യുദ്ധവീൻ സെതിയാണ് യാഗം നടത്തിയത്. യാഗം നടത്തുന്നതിന്റെ ചിത്രങ്ങൾ അദ്ദേഹം തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്ക് വച്ചു. കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചായിരുന്നു യാഗം. പാർട്ടി നേതാക്കളും യാഗത്തിൽ പങ്കെടുത്തിരുന്നു.
യാഗം നടത്തുന്നതിലൂടെ കോവിഡിൽ നിന്നും നമ്മൾക്ക് മുക്തനാകാൻ കഴിയുമെന്ന് കാര്യത്തിൽ പൂർണ്ണവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജമ്മുവിൽ 24,000 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3000 മരണം ഇതുവരെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.
















