ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് ലക്ഷത്തിലധികം പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,11,170 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,46,84,077 ആയി. 3890 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണസംഖ്യ 2,66,207 ആയി. നിലവിൽ 36,73,802 പേർ ചികിത്സയിലുണ്ട്.
രാജ്യത്ത് ഇതുവരെ 18,04,57,579 പേർക്ക് വാക്‌സിൻ നൽകി. കർണാടകയിൽ ഇന്നലെ 41,664 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 349 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 6,05,494 പേർ ചികിത്സയിലുണ്ട്.
മഹാരാഷ്ട്രയിൽ ഇന്നലെ 33,848 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 960 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവിൽ 4,94,032 പേർ ചികിത്സയിലുണ്ട്.
തമിഴ്‌നാട്ടിൽ ഇന്നലെ 33,658 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.303 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 2,07,789 പേർ ചികിത്സയിലുണ്ട്.















