ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എം പിയുമായ രാജീവ് സതാവ് അന്തരിച്ചു. കോവിഡ് അനന്തര പ്രശ്നങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഏപ്രിലിലാണ് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് പുണെയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. എ ഐ സി സി അംഗമായ ഇദ്ദേഹം മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിന്നുമാണ് വരുന്നത്.
















