ന്യൂഡൽഹി: ബിസിനസ് പത്രമായ ഫിനാൻഷ്യൽ എക്സ്പ്രസ്സ് മാനേജിങ് എഡിറ്റർ സുനിൽ ജെയിൻ അന്തരിച്ചു. 58 വയസ്സായിരുന്നു. കോവിഡ് ബാധിച്ച് ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
ശനിയാഴ്ച്ച രാത്രി 8.30 ഓടെയായിരുന്നു അന്ത്യം. ശനിയാഴ്ച്ച രാവിലെ ഹൃദയാഘാതം ഉണ്ടായെങ്കിലും അതിനെ അതിജീവിക്കാൻ അദ്ദേഹത്തിന് സാധിച്ചു.എന്നാൽ രാത്രിയിൽ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണം.
കോവിഡ് സ്ഥിരീകരിച്ചതിനെ ശേഷം തന്റെ ആരോഗ്യ വിവരങ്ങൾ സുനിൽ തന്റെ ട്വിറ്റെർ പേജിലൂടെ പങ്ക് വച്ചിരുന്നു. ഏറെക്കാലമായി ഫിനാൻഷ്യൽ എക്സ്പ്രസിന് ഒപ്പം ജോലി ചെയ്ത് വരുകയായിരുന്നു.
1991 -ലാണ് മാധ്യമപ്രവർത്തനത്തിലേക്ക് കടക്കുന്നത് .മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്,ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.
















