ബാംഗ്ലൂർ: കർണാടക ,മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമായി തുടരുന്നു. കർണാടകയിൽ 40 ,000 ത്തിന് മുകളിലാണ് ഇന്നലെയും കോവിഡ് ബാധിതരുടെ എണ്ണം. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലും 30 ,000 ത്തിനു മുകളിലാണ് രോഗികളുടെ എണ്ണം.
കർണാടകയിൽ ഇന്നലെ 41,664 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 349 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ സംസ്ഥാനത്ത് 6,05,494 പേർ ചികിത്സയിലുണ്ട്.
മഹാരാഷ്ട്രയിൽ ഇന്നലെ 33,848 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 960 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് നിലവിൽ 4,94,032 പേർ ചികിത്സയിലുണ്ട്.തമിഴ്‌നാട്ടിൽ ഇന്നലെ 33,658 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.303 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. നിലവിൽ 2,07,789 പേർ ചികിത്സയിലുണ്ട്.
















