കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് മഴ ശക്തമാകുകയാണ്. മഴ കാല രോഗങ്ങൾ വർധിക്കാനുള്ള സാധ്യതയും ഉണ്ട് . ഈ സാഹചര്യം കണക്കിലെടുത്തു ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ ആചരിക്കും. മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശപ്രകാരമാണ് ഡ്രൈ ഡേ.
എല്ലാവരും സ്വന്തം വീടുകളിൽ തന്നെ ഡ്രൈ ഡേ ആചരിക്കണം.വീടും പരിസരവും ശുചിയാക്കുന്നതിന് ഇന്നത്തെ ദിവസം മാറ്റി വെയ്ക്കണമെന്ന് സർക്കാർ ആഹ്വാനം ചെയ്തിട്ടുണ്ട്. ‘ഡെങ്കിപ്പനി പ്രതിരോധം വീട്ടിൽ നിന്നാരംഭം ‘എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.
















