ന്യൂഡൽഹി: കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങൾ പ്രതിരോധത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ലോക്ക് ഡൗൺ നീട്ടി. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, അസം, ബിഹാര്‍, കേരളം തുടങ്ങിയ സംസ്ഥാനങ്ങളാണ് ലോക്ക്ഡൗണ്‍ ഇന്ന് മുതല്‍ നീട്ടിയത്.
അതേസമയം രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം തുടര്‍ച്ചയായി ആറാം ദിവസവും കുറഞ്ഞു. എങ്കിലും ആശ്വാസകരമായ ഒരു നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ല. വാക്സിൻ ലഭ്യത കുറവും ഒരു പ്രശ്‌നമായി തുടരുകയാണ്.
ലോക്ക് ഡൗൺ നീട്ടിയതിന്റെ ഭാഗമായി കേരളത്തില്‍ നാല് ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിനെ തുടർന്നാണ് നടപടി. മഹാരാഷ്ട്രയിലും ഡല്‍ഹിയിലും രോഗവ്യാപനം കുറഞ്ഞു. മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ഏറ്റവും കൂടുതല്‍ മരണങ്ങളാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. 960 പേരാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ചത്.
ഉത്തര്‍ പ്രദേശ്,രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളില്‍ രോഗവ്യാപനം അതീവ രൂക്ഷമായിരിക്കുകയാണ്
















