കൊച്ചി: ജനങ്ങൾക്ക് കൂടുതൽ തിരിച്ചടി നൽകി പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി. പെട്രോളിന് ഇന്ന് 24 പൈസയും ഡീസലിന് , 29 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ പെട്രോള്‍ ലിറ്ററിന് 92 രൂപ 68 പൈസയും ഡീസല്‍ വില 87 രൂപ 71 പൈസയുമായി.
രാജ്യത്ത് ദിനംപ്രതി ഇന്ധന വില തെരഞ്ഞെടുപ്പിന് ശേഷം വര്‍ധിപ്പിക്കുകയാണ്. തുടര്‍ച്ചയായ ഒന്‍പതാം ദിവസമാണ് ഈ മാസം ഇന്ന് വില കൂടുന്നത്. പെട്രോളിന്റെയും ഡീസലിന്റെയും വില കൂടാന്‍ കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതിനാല്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാൽ ഇതിനിടയിൽ തന്നെ ക്രൂഡ് ഓയിൽ വിലയിൽ കുറവ് വന്നപ്പോഴും രാജ്യത്ത് വില വർധിക്കുകയായിരുന്നു .















