മനാമ: ബഹ്‌റൈനിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് പ്രവാസികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സല്ലാഖ് ഹൈവയില്‍ ബഹ്‌റൈന്‍ യൂണിവേഴ്‌സിറ്റിക്ക് സമീപത്തുവെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. അതേസമയം, സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
















