കോഴിക്കോട്: ജില്ലയിലെ കട്ടാങ്ങല്‍ ചേനോത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചേന്ദമംഗല്ലൂര്‍ ചേനോത്തു കിഴക്കേടത്ത് മധുസൂദനന്റെ മകന്‍ ആദര്‍ശാണ് മരിച്ചത്. 19 വയസായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയ്ക്കായിരുന്നു സംഭവം. പുഴയിലിറങ്ങിയ ആദര്‍ശ് ഒഴുക്കില്‍പ്പെടുകയായിരുന്നു. മുക്കം ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും എന്റെ മുക്കം സന്നദ്ധ സേന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.
















