കൊച്ചി: ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം ഇടുക്കി എം പി ഡീന്‍ കുര്യാക്കോസും ബന്ധുക്കളും ചേര്‍ന്ന് ഏറ്റുവാങ്ങി. പിന്നീട് സൗമ്യയുടെ മൃതദേഹം സ്വദേശമായ കീരിത്തോടേക്ക് കൊണ്ടുപോയി. സംസ്‌കാരം നാളെ നടത്തും.
അതേസമയം, ഇസ്രായേലിലെ അഷ്‌ക ലോണില്‍ കഴിഞ്ഞ പത്തുവര്‍ഷമായി കെയര്‍ ഗീവറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌ക ലോണില്‍ സൗമ്യ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിലേക്ക് ഹമാസിന്റെ റോക്കറ്റ് പതിക്കുകയായിരുന്നു.
















