ജനീവ: ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ രാജ്യത്തെ സ്ഥിതി ഏറെ ആശങ്കാജനകമാണെന്ന് ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മരണനിരക്കും ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിന്റെ രണ്ടാം തരംഗം തരണം ചെയ്യാനായി ഇന്ത്യയിലേക്ക് ആയിരക്കണക്കിന് ഓക്സിജന്‍ കോണ്‍സണ്‍ട്രേറ്റര്‍, മൊബൈല്‍ ഫീല്‍ഡ് ആശുപത്രി ടെന്റ്, മാസ്‌ക്, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ അയച്ചിട്ടുണ്ടെന്നും പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതായും ലോകാരോഗ്യ സംഘടന മേധാവി കൂട്ടിച്ചേര്‍ത്തു. അതേസമയം, നേപ്പാള്‍, ശ്രീലങ്ക, വിയറ്റ്‌നാം, കൊളംബിയ, തായ്‌ലന്റ്, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് കേസുകള്‍ ഉയരുകയാണ്.
















