ന്യൂ ഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയെത്തിയെന്നും രോഗമുക്തി നിരക്ക് 83.83 % ആയി ഉയര്‍ന്നുവെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ 12 സംസ്ഥാനങ്ങളിലാണ് 80 ശതമാനം കോവിഡ് കേസുകളും.
അതേസമയം, കേരളത്തിലെ മൂന്ന് ജില്ലകളില്‍ കര്‍ശന നിയന്ത്രണം വേണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളില്‍ പ്രതിദിന കോവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണെന്നും ജില്ലകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
അതിനിടെ രാജ്യത്ത് ഇന്നും മൂന്ന് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,26,098 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,43,72,907 ആയി. 3890 മരണം കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു.ഇതോടെ ആകെ മരണസംഖ്യ 2,66,207 ആയി. 3,53,299 പേര്‍ രോഗമുക്തരായി.നിലവില്‍ 36,73,802 പേര്‍ ചികിത്സയിലുണ്ട്. രാജ്യത്ത് ഇതുവരെ 2,04,32,898 പേര്‍ രോഗമുക്തരായി.
















