ഇടുക്കി: ഇടുക്കി ജില്ലയിൽ രാത്രികാല യാത്രയ്ക്ക് നിരോധനം.മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്നാണ് രാത്രികാല യാത്രകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച ജില്ലാ കൂടിയാണ് ഇടുക്കി .
ജില്ലാ കളക്ടറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ നിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചു നീക്കാനും നിർദേശമുണ്ട്. എന്നാൽ ഈ ഉത്തരവ് അനുസരിച്ചില്ലെങ്കിൽ മരങ്ങൾ മുറിച്ചു നീക്കുന്നതിന് ഉടമസ്ഥർക്ക് പഞ്ചായത്ത് നോട്ടീസ് നൽകും.
തുടർന്നും യാതൊരു നടപടിയും സ്വീകരിച്ചില്ലെങ്കിൽ അത് മൂലമുണ്ടാകുന്ന ദുരിതങ്ങൾക്ക് ഉത്തരവാദി ഭൂവുടമ തന്നെയായിരിക്കുമെന്നും ഉത്തരവിൽ പറയുന്നു.
















