മസ്‌കത്ത്: ഒമാനില്‍ ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല സഞ്ചാര വിലക്ക് പിന്‍വലിച്ചു. സഞ്ചാര വിലക്ക് പിന്‍വലിച്ചു കൊണ്ട് ഒമാന്‍ സുപ്രിം കമ്മറ്റി പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, രാത്രി എട്ടു മണി മുതല്‍ രാവിലെ നാലുമണി വരെ വ്യാപാര സ്ഥാപനങ്ങളില്‍ ഉപഭോക്താക്കളെ പ്രവേശിപ്പിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മറ്റുള്ള സമയങ്ങളില്‍ 50 ശതമാനം ശേഷിയില്‍ മാത്രമേ വാണിജ്യ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാവൂ. കൂടാതെ ഹോം ഡെലിവറിക്കും ടേക്ക് എവേക്കും ഇളവുണ്ട്. ഫുഡ് സ്റ്റഫ് സ്റ്റോറുകളെ നിരോധനത്തില്‍ നിന്നും ഒഴിവാക്കി. സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കണമെന്നും സ്വകാര്യ സ്ഥാപനങ്ങള്‍ ജോലി സ്ഥലത്ത് എത്തേണ്ടവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















