തിരുവനന്തപുരം: സത്യപ്രതിജ്ഞ ചടങ്ങ് പിണറായി വിജയൻ വെർച്വലായി നടത്തി മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തിരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ കഴിയാതിരുന്നത് കോവിഡ് വ്യാപനത്തിന്റെ കാരണങ്ങളിൽ ഒന്നാണ്.
ജനഹിതം അറിഞ്ഞും ശാസ്ത്രീയ കാഴ്ചപ്പാടുകൾ മുറുകെ പിടിക്കുകയും ചെയ്യുന്ന പിണറായി വിജയൻ സത്യപ്രതിജ്ഞ വെർച്വൽ ആയി നടത്തണമെന്നാണ് ഐ എം എ ആവശ്യപ്പെടുന്നത്. മെയ് 20 -നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ്.















