കോഴിക്കോട്: സംസ്ഥാനത്ത് കോവിഡിന് പുറമെ ഡെങ്കിപ്പനിയും പടരുന്നു. കോഴിക്കോട് ജില്ലയില്‍ ഈമാസം 37 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നേരത്തെ ജില്ലയില്‍ എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജില്ലയിലെ മണിയൂരും ചോറോടും ആണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. മണിയൂരില്‍ ഇതിനോടകം തന്നെ 33 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. . ചോറോട് 11 പേര്‍ക്കും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തു. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ജില്ലയാണ് കോഴിക്കോട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം, ഡെങ്കിപ്പനി കേസുകള്‍ കൂടിയ സാഹചര്യത്തില്‍ ഞായറാഴ്ച ഡ്രൈ ഡേ ആയി ആചരിക്കും. വീടും പരിസരവും വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരാന്‍ സാഹര്യം ഒരുക്കരുതെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. ഫോഗിങ്ങ് ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ ആരംഭിച്ചു.
















