കോട്ടയം: കനത്ത മഴയിൽ മീനച്ചിലാറിന്റെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. ഇതോടെ പല അടക്കമുള്ള പ്രദേശങ്ങൾ വെള്ളത്തിലാകാൻ സാധ്യത ഉണ്ട്. കോട്ടയം ജില്ലയിൽ രാത്രി മുതൽ കനത്ത മഴയാണ് പെയ്യുന്നത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
നിരവധി സ്ഥലങ്ങളിൽ വൈദ്യുതി ബന്ധവും തകരാറിലായി. അതേ സമയം കേരളത്തിലെ പലയിടത്തും കനത്ത മഴ തുടരുകയാണ്. തീരപ്രദേശങ്ങളിൽ അടക്കം കടൽക്ഷോഭം രൂക്ഷമാണ്. പത്തനംതിട്ട ജില്ലയിലെ രണ്ടു പ്രദേശങ്ങളിൽ പ്രളയ സാധ്യതയുമുണ്ട്.
















