കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തമിഴ്നാട് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു സൂപ്പർ താരങ്ങൾ. നടന്മാരായ സൂര്യ,കാർത്തി,അജിത് എന്നിവരാണ് സംഭാവന നൽകിയത്.
സൂര്യയും കാർത്തിയും ചേർന്ന് ഒരു കോടി രൂപയാണ് നൽകിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിനെ നേരിട്ട് കണ്ടാണ് ഇവർ സംഭാവന നൽകിയത്.
നടൻ അജിത് 25 ലക്ഷം രൂപയാണ് സംഭാവന നൽകിയത്.അജിത് കുമാർ ബാങ്ക് ട്രാൻസ്ഫർ വഴി 25 ലക്ഷം കൈ മാറിയതായി മാനേജർ സുരേഷ് ചന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.
രജനികാന്തിന്റെ മകൾ സൗന്ദര്യയും ഭർത്താവ് വിശാഖനും ഒരു കോടി രൂപ ധനസഹായമായി നൽകി. നിരവധി പേരാണ് താരങ്ങൾക്ക് ആശംസകളുമായി എത്തിയത്.
















