പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറയിലും തുമ്പമണിലും പ്രളയ സാധ്യത ഉണ്ടെന്ന് കേന്ദ്ര ജല കമ്മീഷൻ. ടൗട്ടെ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴ പെയ്തതിനാലാണ് മുന്നറിയിപ്പ്.
കേരളത്തിലെ നദികളിലെ സാഹചര്യം കേന്ദ്ര ജല കമ്മീഷൻ വിലയിരുത്തിയ ശേഷം മണിമല.അച്ചൻകോവിൽ നദികളിലാണ് പ്രളയസാധ്യത.
കല്ലൂപ്പാറ എന്ന സ്ഥലത്ത് മണിമലയാർ അപകട നിലയ്ക്ക് മുകളിലാണ് ഒഴുകുന്നതെന്ന് ജല കമ്മീഷൻ അറിയിച്ചു. അപകടനിലയ്ക്ക് 0.08 മീറ്റർ ഉയരത്തിലാണ് വെള്ളം ഇവിടെ ഒഴുകുന്നത്. അച്ചൻകോവിലാർ തുമ്പമൺ എന്ന പ്രദേശത്ത് അപകടനിലയ്ക്ക് 0.05 മീറ്റർ മുകളിലാണ് ഒഴുകുന്നതെന്നും ജല കമ്മീഷൻ അറിയിച്ചു.
















