കൊച്ചി: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. പത്തനംതിട്ട ഒഴികെ എല്ലാ ജില്ലകളിലും കാറ്റിനും മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,ഇടുക്കി,കോട്ടയം,എറണാകുളം,തൃശൂർ,പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട്,കാസർഗോഡ്,കണ്ണൂർ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ 40 കിലോമീറ്റര് വരെ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യത.
സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിൽ ഇപ്പോഴും ശക്തമായ കാറ്റും മഴയുമുണ്ട്. കാസർഗോഡ്,കോഴിക്കോട്,മലപ്പുറം,എറണാകുളം ജില്ലകളിലെ തീരപ്രദേശങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.















