കോഴിക്കോട്: അർബുദവുമായുള്ള പോരാട്ടം അവസാനിപ്പിച്ച് നന്ദു മഹാദേവ മരണത്തിന് കീഴടങ്ങി. ഈ വിഷമഘട്ടത്തിലും നിറഞ്ഞ ചിരിയുമായി നന്ദു പോരാടി. കോഴിക്കോട് എം വി ആർ കാൻസർ സെന്ററിൽ ശനിയാഴ്ച്ച പുലർച്ചെ 3.30 നായിരുന്നു അന്ത്യം.
തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയാണ് നന്ദു. അർബുദം നന്ദുവിന്റെ ശ്വാസകോശത്തെ കൂടി ബാധിച്ചതോടെ ആരോഗ്യനില വഷളാവുകയായിരുന്നു.അതിജീവനം എന്ന സംഘടനയുടെ മുഖ്യ സംഘാടകൻ ആയിരുന്നു അദ്ദേഹം.
അർബുദമാവുമായുള്ള പോരാട്ടത്തിന്റെ എല്ലാ ഘട്ടത്തിലും വിവരങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി നന്ദു പുറം ലോകത്തെ അറിയിച്ചിരുന്നു.ജീവിതത്തിന്റെ ഒരു ഘട്ടത്തിലും തോറ്റ് കൊടുക്കരുതെന്ന് നന്ദു എപ്പോഴം പറയുമായിരുന്നു.
















