കൊച്ചി: ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദിച്ച അച്ഛൻ അറസ്റ്റിൽ. മട്ടാഞ്ചേരി സ്വദേശിയായ സുധീറാണ് പോലീസ് പിടിയിലായത്. തലകുത്തിയും ഒറ്റക്കാലിൽ നിർത്തിയും മകനെ സുധീർ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ ‘അമ്മ തന്നെയാണ് പുറത്ത് വിട്ടത്.
ഇത് സമൂഹ മാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചിരുന്നു. പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനും വീട്ടിൽ നിന്നും പുറത്ത് പോയതിനുമാണ് ക്രൂരത.
വടി കൊണ്ട് പലതവണ കുട്ടിയെ മർദ്ദിക്കുന്നത് കണ്ടതോടെ ‘അമ്മ തടയുകയായിരുന്നു. എന്നാൽ സുധീർ വീണ്ടും മർദ്ദനം തുടർന്നു.
വീഡിയോ വൻ തോതിൽ പ്രചരിച്ചതോടെ ഫോർട്ട് കൊച്ചി പോലീസ് കുട്ടിയുടെ വീട്ടിലെത്തി സുധീറിനെ കസ്റ്റഡിയിൽ എടുത്തു. സുധീർ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം ഉണ്ടാക്കാറുണ്ടെന്നും ഭാര്യയെയും മർദ്ദിക്കാറുണ്ടെന്നും പോലീസ് പറഞ്ഞു.
















