കണ്ണൂർ: കണ്ണൂരിൽ വീട് വാടകയ്ക്ക് എടുത്തു കഞ്ചാവ് വില്പന നടത്തി വന്നയാൾ അറസ്റ്റിലായി. ചൊക്ലിയിൽ വീട് വാടകയ്ക്ക് എടുത്ത് വില്പന നടത്തി വന്ന പെരിങ്ങാടി സ്വദേശി കെ അശ്മീരാണ് എക്സ്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇയാളിൽ നിന്നും ഏഴു കിലോ കഞ്ചാവും പിടികൂടി. ഒന്നരമാസമായി ഇയാൾ ചൊക്ലിയിൽ വീട് വാടകയ്ക്ക് എടുത്തു കഞ്ചാവ് വില്പന നടത്തുകയായിരുന്നു.
സംസ്ഥാനത്തിന് പുറത്ത് നിന്നും കഞ്ചാവും മറ്റു മയക്കുമരുന്നുകളും കൊണ്ട് വന്നു ജില്ലയിലെ ചെറുകിട കച്ചവടക്കാർക്ക് വില്കുന്നതായിരുന്നു ഇയാളുടെ രീതി.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും കഞ്ചാവ് കടത്തിലെ പ്രധാന കണ്ണികളെ കുറിച്ച് എക്സ്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
















