അബു ദാബി: യു എ ഇയിൽ 1452 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡിസംബർ 28 നു ശേഷം ഇത്രയും കുറവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്നാണ്. 1027 കേസുകളാണ് അന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 5,43,610 ആയി ഉയർന്നു.
1442 പേർ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗമുക്തരായി. 5,23,778 പേർ ഇതുവരെ രാജ്യത്ത് രോഗമുക്തരായി. കോവിഡ് മൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1626 ആയി.
















