പനാജി: ഗോവയിലെ ഏറ്റവും വലിയ കോവിഡ് കെയർ സെന്ററായ ഗോവ മെഡിക്കൽ കോളേജിൽ നാല് ദിവസത്തിനിടെ 74 രോഗികൾ മരിച്ചു. ഓക്‌സിജൻ ക്ഷാമത്തെ തുടർന്നാണ് രോഗികളുടെ മരണമെന്ന ആരോപണം. വെള്ളിയാഴ്ച രാവിലെ 13 രോഗികളാണ് മരിച്ചത്.
കോവിഡ് വാർഡിൽ ഓക്‌സിജൻ ലഭ്യത കുറഞ്ഞതാണ് മരണത്തിന് കാരണമെന്ന് റിപ്പോർട്ട്. 74 മരങ്ങളാണ് നാല് ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തത്.
ചൊവ്വാഴ്ച 26 രോഗികൾ മരിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിൽ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് കോവിഡ് കെയർ സെന്റർ സന്ദർശിച്ചിരുന്നു. അന്ന് തന്നെ മെഡിക്കൽ ഓക്‌സിജൻ വിതരണവുമായി ബന്ധപ്പെട്ട കുറവുകൾ അദ്ദേഹം ചൂടികാട്ടിയിരുന്നു.















