ന്യൂഡൽഹി: ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ഇതിനായുള്ള തയ്യാറെടുപ്പ് പൂർത്തിയായതായി ഇന്ത്യൻ എംബസി വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ അറിയിച്ചു.
ടെൽ അവീവിൽ നിന്നും പ്രത്യേക വിമാനത്തിൽ മൃതദേഹം ഡൽഹിയിൽ എത്തിക്കും. ഡൽഹിയിലെ പുലർച്ച എത്തുന്ന മൃതദേഹം പിന്നീട് കേരളത്തിലേക്ക് കൊണ്ടുവരും. അതേ സമയം ഇസ്രേയലിലെ ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസി ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.
എല്ലാവരും സുരക്ഷിത കേന്ദ്രങ്ങളിൽ കഴിയണമെന്നാണ് നിർദേശം. പ്രാദേശിക ഭരണകൂടം നൽകുന്ന സുരക്ഷാ പ്രോട്ടോകോൾ പാലിക്കണമെന്നും നിർദേശമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.
















