പത്തനംതിട്ട: തിരുവല്ല നിരണത് കോവിഡ് രോഗികൾ പാടവരമ്പത്ത് ഓല ഷെഡ് കെട്ടി കഴിയുന്നു. നിരണം ആറാം വാർഡ് പാപത്ര അംബേദ്ക്കർ കോളനിയിലെ രണ്ടു പേരാണ് ഷെഡിൽ കഴിയുന്നത്. ഇവരുടെ വീട്ടിൽ മതിയായ സൗകര്യം ഇല്ലാത്തതും കുട്ടികൾ അടക്കമുള്ളവർ വീട്ടിൽ ഉള്ളതുമാണ് പ്രശനം.
പഞ്ചായത്തിൽ സി എഫ് ടി എൽ സികളോ ടോമിസൈലിയറി കെയർ സെന്ററോ ഇല്ലെന്നും റിപ്പോർട്ടുണ്ട്. മറ്റു വഴികൾ ഇല്ലാത്തത് മൂലം ഇവർ പാടവരമ്പത്ത് താറാവുകളെ പോറ്റുന്നതിന് തയ്യാറാക്കിയ ഷെഡിൽ കഴിയുകയാണ്.
നിരണം പഞ്ചായത്തിൽ കോവിഡ് രോഗികൾ കൂടി വരുകയാണ്. ഒന്നാം തരംഗത്തിൽ പഞ്ചായത്ത് സി എഫ് ടി എൽ സി സൗകര്യം ഒരുക്കിയിരുന്നു.എന്നാൽ രണ്ടാം തരംഗത്തിൽ ഇതിന് പഞ്ചായത്ത് തയ്യാറിയില്ല.
















