തിരുവനന്തപുരം: നടൻ രാജൻ പി ദേവിന്റെ മകന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത. ഉണ്ണി പി ദേവിന്റെ ഭാര്യ പ്രിയങ്കയെ ബുധൻ ഉച്ചയ്ക്ക് തിരുവനന്തപുരത്തെ വെമ്പായത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃപീഡനമാണ് മരണകാരണമെന്ന് ആരോപിച്ച പ്രിയങ്കയുടെ കുടുംബം രംഗത്ത് എത്തി.പ്രിയങ്കയുടെ സഹോദരന്റെ പരാതിയിൽ പോലീസ് അന്വേഷണം തുടങ്ങി.
ഭർത്താവ് ഉണ്ണി പി ദേവുമായുള്ള പ്രശ്നത്തെ തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും കഴിഞ്ഞ ദിവസമാണ് പ്രിയങ്ക വെമ്പായത്തെ വീട്ടിൽ എത്തിയത്.
മരിക്കുന്നതിന് മുൻപ് പ്രിയങ്ക ഉണ്ണിക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സ്ത്രീധനം കുറഞ്ഞുവെന്ന് ആരോപിച്ചു നിരന്തരം പ്രിയങ്കയെ മർദിക്കുമെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ വിഡിയോയും സമർപ്പിച്ചിട്ടുണ്ട്. എന്നാൽ നേരത്തെ പോലീസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലന്ന് ആരോപണമുണ്ട്.
















