കൊച്ചി: മലയാള സിനിമ നടൻ പി സി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനാണ് . 68 -ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
2006 -ൽ ജോസ് തോമസിന്റെ ചിരട്ടകളിപ്പാട്ടങ്ങൾ എന്ന ചിത്രത്തിലാണ് ഒടുവിൽ അഭിനയിച്ചത്.അംബ അംബിക അംബാലിക എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷത്തിലായിരുന്നു ആദ്യം അഭിനയിച്ചത്.
















