മുംബൈ: കോവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 25 വരെയാണ് അടച്ചുപൂട്ടല്‍ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. മന്ത്രിമാരും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.
ഈ മാസം 15 വരെയാണ് നേരത്തെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നത്. മരണ സംഖ്യ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ പത്ത് ദിവസത്തേക്ക് കൂടി സംസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ രോഗികളുടെ എണ്ണം ക്രമാതീതമായാണ് ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഉയര്‍ന്നത്. ബിഹാറില്‍ ബുധനാഴ്ച 9863 കേസുകളും 74 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ 6.22ലക്ഷം കേസുകളും 3,503 മരണവുമായി.
















