ന്യൂഡൽഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അഥിതി തൊഴിലാളികൾ ലോക്ക് ഡൗൺ മൂലം വിഷമിക്കുന്നതിൽ ആശങ്ക അറിയിച്ച സുപ്രീം കോടതി. കോവിഡ് വ്യാപനം മൂലം പലർക്കും തൊഴിൽ ഇല്ല. ഈ സാഹചര്യത്തിൽ അവർക്ക് സഹായം ഉറപ്പ് വരുത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. ജോലിയോ തൊഴിലോ ഇല്ലാത്ത കുടിയേറ്റക്കാർ ഈ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്നും സുപ്രീം കോടതി ചോദിച്ചു.
തത്കാലം അവർക്ക് ഉപജീവനത്തിനുള്ള മാര്ഗങ്ങള് നൽകണമെന്നും കോടതി നിർദേശിച്ചു.ഡൽഹിയിൽ തങ്ങുന്ന എല്ലാ അഥിതി തൊഴിലാളികൾക്കും ഭക്ഷ്യ ധാന്യം നൽകുകയും അവരവരുടെ ഗ്രാമങ്ങളിലേക്ക് തിരിച്ചു പോകാൻ യാത്ര സൗകര്യം ഒരുക്കണമെന്നും കോടതി പറഞ്ഞു.
















